രാവിലെ തന്നെ കുടിക്കുന്ന ചായയും കാപ്പിയുമെല്ലാം ആരോഗ്യകരമായ പ്രശ്‌നങ്ങൾ വിളിച്ചുവരുത്തുമെന്ന് അധികം ആളുകൾക്കും അറിയാം. എന്നാലും ബെഡ് കോഫി ഇല്ലാതെ എഴുന്നേൽക്കാൻ പറ്റാത്തവർ ഉണ്ട്. എന്നാൽ ഇത് മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ ബെഡ് കോഫിക്ക് പകരം രാവിലെ എന്തെങ്കിലുമായി കുടിച്ചാൽ പോര. ചൂടാക്കിയ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ പലതും ഒഴിവാക്കാൻ സഹായിക്കും. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം.
കൂടാതെ ഇത് ശീലമാക്കിയാൻ അമിത വണ്ണത്തിന് പരിഹാരം ഉണ്ടാകുകയും ചെയ്യും. കൊഴുപ്പ് ഇല്ലാതാകാൻ ബെസ്‌റ്റാണ് ഈ പാനീയം. കൂടാത് ഇതിലെ ജീവകം സി രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് ഏറെ സഹായകരമാണ്.