കിടപ്പറയില്‍ ആനന്ദം കണ്ടെത്താന്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നവരാണ് മിക്കവരും. പതിവ് രീതികള്‍ എല്ലാവരെയും മടുപ്പിക്കുമെന്ന് തന്നെയാണ് ഗവേഷകര്‍ പറയുന്നത്. വ്യത്യസ്തമായ രീതികള്‍ ആനന്ദം പകരുമെങ്കിലും അതില്‍ ചില അപകടങ്ങളും ഒളിച്ചിരിപ്പുണ്ടെന്നാണ് ബ്രസീലിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്.
അപകടകാരിയായ ഒരു പൊസിഷന്‍ പുരുഷന്‍മാരുടെ ലൈംഗികജീവിതത്തില്‍ നാശം വിതയ്‌ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌ത്രീകള്‍ ഏറെ ഇഷ്‌ടപ്പെടുന്ന പുരുഷന് മുകളിലിരുന്നുള്ള ലൈംഗിക ബന്ധം ലിംഗത്തിന് കേട് വരുത്തുമെന്നാണ് പഠനം പറയുന്നത്.
സ്ത്രീകള്‍ മുകളിലിരുന്നുള്ള ബന്ധപ്പെടലില്‍ ശരീരചലനം നിയന്ത്രിക്കുന്നത് സ്ത്രീയാണ്. സ്ത്രീകളുടെ മുഴുവന്‍ ഭാരവും ലിംഗത്തിന് മുകളില്‍ വരുകയും ചെയ്യും. ഈ സമയം സ്‌ത്രീയുടെ നിയന്ത്രണം വിട്ടാല്‍ ഭാരം താങ്ങാനാവാതെ ലിംഗത്തിന് ഗുരുതരമായ ആഘാതം ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഈ പൊസിഷന്‍ വഴി സ്ത്രീകള്‍ക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടാകുന്നില്ല. എന്നാല്‍ പുരുഷന് ഇത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗത്തിന്റെ ഉദ്ധാരണത്തിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്.