ലൈംഗിക തൊഴിലാളികൾക്കും ‘നോ’ പറയാൻ അവകാശമുണ്ട്: സുപ്രീം കോടതി

വെള്ളി, 2 നവം‌ബര്‍ 2018 (14:46 IST)
ലൈംഗികവൃത്തി ചെയ്യുമ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന് സുപ്രീം കോടതി. 1997ല്‍ ഡല്‍ഹിയില്‍ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
 
ലൈംഗികത്തൊഴിലാളികൾ ആണെങ്കിലും അവർക്ക് ഇഷ്ടമല്ലെങ്കിൽ നോ പറയാനുള്ള അവകാശം അവർക്കുണ്ടെന്നും അവരുടെ തൊഴിൽ അതാണെന്ന് കരുതി ആർക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
 
കേസില്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ച വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി നാല് പ്രതികള്‍ക്കും കീഴ്‌ക്കോടതി വിധിച്ച പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. ശേഷിക്കുന്ന ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പ്രതികള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍