'മണിത്തക്കാളി', അൾസറിനും മഞ്ഞപ്പിത്തത്തിനും ഒരുപോലെ പരിഹാരം!

വെള്ളി, 1 ഫെബ്രുവരി 2019 (15:30 IST)
നാട്ടിൻ പുറങ്ങളിൽ വളരെയധികം കാണുന്ന ഒരിനം സസ്യമണ് മണിത്തക്കാളി. പലർക്കും ഈ കുഞ്ഞനെ അറിയാമെങ്കിലും ഇതിന്റെ പേര് വല്യപിടുത്തം ഉണ്ടാകില്ല. ഇംഗ്ലീഷില്‍ 'ഫ്രാട്രെന്റ് ടൊമാറ്റോ' എന്നാണ് മണിത്തക്കാളിയുടെ പേര്. എന്നാൽ ഈ സസ്യത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
 
വായിലും വയറ്റിലും ഉണ്ടാകുന്ന അള്‍സറിനെ അകറ്റാൻ മണിത്തക്കാളിയെക്കഴിഞ്ഞേ മറ്റൊരു ഒറ്റമൂലി ഉള്ളൂ. പച്ചക്കറിയായും ഇത് ഉപയോഗിക്കാറുണ്ട്. ആയുര്‍വേദത്തില്‍ മണിത്തക്കാളി സമൂല ഔഷധമാണ്. ഇതിന്റെ രുചി ചവർപ്പ് ആയതുകൊണ്ട് ആർക്കും ഇത് കഴിക്കുന്നതിനോട് താത്പ്പര്യം കാണില്ല. 
 
കാത്സ്യം, ഇരുമ്പ്, പ്രോട്ടീന്‍, കൊഴുപ്പ്, റൈബോഫ്‌ലേവിന്‍, നിയാസിന്‍, ജീവകം സി ഇവയെക്കൂടാതെ സൊലാമൈന്‍ എന്നൊരു ആല്‍ക്കലോയിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. അള്‍സറിന് പുറമെ മറ്റ് അനേകം രോഗങ്ങള്‍ക്കും ഫപ്രദമാണ്. 
 
ഇതിന്റെ ഇലകളിലും കായ്കളിലും നിന്നെടുക്കുന്ന സത്ത് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള കരള്‍ സംബന്ധിയായ അസുഖങ്ങള്‍ക്ക് ചികിത്സയാണ്. ഇതിന്റെ ഇലകള്‍ അല്പം ഉപ്പും ചേര്‍ത്ത് വേവിച്ച്‌ മറ്റ് ഇലക്കറികള്‍പോലെത്തന്നെ കഴിക്കാന്‍ ഉത്തമമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍