പച്ചമാങ്ങയുടെ ഈ ഗുണങ്ങളെക്കുറിച്ച് നമ്മൾക്ക് അറിവുണ്ടാവില്ല !

വെള്ളി, 1 ഫെബ്രുവരി 2019 (14:10 IST)
ഇനി വരാനുള്ളത് മാങ്ങാ കാലമാണ് മാവുകൾ ഇപ്പോൾ തന്നെ പൂവിടന്ന തുടങ്ങിയിട്ടുണ്ടാവും. കണ്ണിമാങ്ങ ഉണ്ടയി തുടങ്ങുമ്പോൾ തന്നെ നമ്മൾ മാങ്ങ തീറ്റയും ആരംഭിക്കും. മാങ്ങയെന്നാൽ മലയാളിക്ക് അത്ര മോഹമാണ്. മാങ്ങ കഴിക്കുന്നതിലൂടെ നമ്മുടെ അരോഗ്യത്തിലുണ്ടാകുന്ന ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും.
 
പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകൾക്ക് ക്യാൻസറിനെ പോലും ചെറുക്കാൻ കഴിവുണ്ട്. കടുത്ത ചൂടിൽ ന്നമ്മുടെ ശരീരത്തിന്റെ താപനില കൃത്യമാക്കി നിർത്താനും ഉള്ളിൽ തണുപ്പ് പകരാനും പച്ചമാങ്ങക്ക് കഴിവുണ്ട്. പച്ചമങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ ജലദോഷത്തെയും കഫക്കെട്ടിനെയുമ്മെല്ലാം പമ്പ കടത്താം. 
 
ശരീരത്തിലെ മോശം കൊളസ്ട്രോളിനെ എരിയിച്ച് കളയുന്നതിന് കഴിവുണ്ട് പച്ചമാങ്ങക്ക്. ധാരാളം നാരുകൾ മങ്ങയിൽ ആങ്ങിയിട്ടുള്ളതിനാൽ ഇത് മെറ്റബോളിസം വർധിപ്പിക്കുകുയും ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുകയും ചെയ്യും. പച്ചമാങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.
 
സൌന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. പച്ചമാങ്ങയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളും വൈറ്റമിൻ സിയുമാണ് ഇതിന് സഹായിക്കുന്നത്. വൈറ്റമിൻ സി മികച്ച രോഗ പ്രതിരോധ ശേഷിയും നൽകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍