പൂച്ചകള്‍ പലരുടെയും പ്രിയപ്പെട്ട വളര്‍ത്തു മൃഗമാണ്. അവയോട് കളിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാല്‍ അവയില്‍ നിന്നുള്ള ഒരു പോറലിലൂടെ നിങ്ങള്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ബാര്‍ട്ടോണെല്ല ഹെന്‍സെലേ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സൂനോട്ടിക് അണുബാധയായ ക്യാറ്റ് സ്‌ക്രാച്ച് ഡിസീസ് (സിഎസ്ഡി), പലപ്പോഴും പോറലുകള്‍, കടികള്‍, അല്ലെങ്കില്‍ രോഗബാധിതനായ പൂച്ചയുടെ ഉമിനീരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പകരുന്നു.
ഈ അവസ്ഥ പ്രാഥമികമായി പോറലുണ്ടായ സ്ഥലത്തിന് സമീപമുള്ള ലിംഫ് നോഡുകളുടെ വീക്കം, പനി, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍, അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഇത് എന്‍സെഫലോപ്പതി ഉള്‍പ്പെടെയുള്ള ഗുരുതരമായ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം, ഇത് ആശയക്കുഴപ്പം, അപസ്മാരം, കടുത്ത തലവേദന, ഓര്‍മ്മക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാകാം.