ശ്രദ്ധിക്കൂ, പൊള്ളലേറ്റാൽ ഫസ്റ്റ് എയ്ഡായി ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത് !

വ്യാഴം, 31 ജനുവരി 2019 (20:26 IST)
പൊള്ളലേറ്റാൽ പെട്ടന്നുള്ള ഷോക്കിൽ എന്താണ് ഫസ്റ്റ് എയിഡായി ചെയ്യേണ്ടത് എന്ന് ആളുകൾക്ക് അറിയില്ല. അതിനാൽ തന്നെ പോള്ളലേറ്റ മുറിവിനെ പലരും സാധരണ മുറിവുകളെപോലെ പരിചരിക്കാറുണ്ട് എന്നാൽ ഇത് കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക.
 
പൊള്ളലേറ്റു  കഴിഞ്ഞാൽ പൊള്ളലേറ്റ ഭാഗത്ത് വെള്ളം നനക്കാൻ പാടില്ല ഇത് പൊള്ളലിനെ കൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്യുക. പോളലേറ്റ ഭാഗത്തെ നെയ്യോ വെണ്ണയോ പുരട്ടുന്നവരും ഉണ്ട്. എന്നാൽ ഇത് അപകടകരമായ ഒരു രീതിയാണ് എന്ന് തിരിച്ചറിയണം. പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധയോടെ ഊരി മാറ്റണം. 
 
പൊള്ളലേറ്റ ഭാഗത്ത് തുണിയോ വസ്ത്രത്തിന്റെ ഭാഗമോ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഇത് വലിച്ചൂരുകയോ, പറിച്ചെടുക്കാനോ ശ്രമിച്ചരുത്.ഇത് തൊലി അടർന്നു പോകുന്നതിനും മുറിവിൽ അണുബാധ നുണ്ടാകുന്നതിനും കാരണമാകും. പൊള്ളലേറ്റ ആളുകളെ എത്രായും വേഗം ആശുപത്രിയിൽ എത്തിക്കുക. 
 
പൊള്ളിയ ഭാഗം തൊലിയോട് ഒട്ടിപ്പിടിക്കാത്ത രീതിയിൽ തുണികൊണ്ട് മൂടിയ ശേഷമെ ആശുപത്രിയിൽ എത്തിക്കാവു. പൊള്ളലേറ്റ് ആളുകൾ മനോബലം വളരെ വേഗം തളർന്നുപോകും. അതിനാൽ മാനസിക പരിചരണത്തിലും ശ്രദ്ധ വേണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍