ആദ്യ രാത്രിയിലേക്ക് കടക്കുന്നതിന് മുൻപ് പുരുഷൻമാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !

വ്യാഴം, 31 ജനുവരി 2019 (19:42 IST)
വിവാഹം കഴിഞ്ഞ ആദ്യ രാത്രി എന്ന് പറയുമ്പോൾ തന്നെ പല പുരുഷൻ‌മാർക്കും പരിഭ്രമമാണ്. അദ്യ രാത്രി എന്നുകേൾക്കുമ്പോൾ തന്നെ സെക്സ് എന്നതാണ് നമ്മുടെ നാട്ടിലെ കൺസ‌പ്റ്റ് എന്നതിനാലാണ് ഇത്. ആദ്യ രാത്രിയിൽ ചില കാര്യങ്ങളിൽ കാണിക്കുന്ന ശ്രദ്ധ ദാമ്പത്യ ലൈംഗിക ജീവിതത്തിൽ പ്രധാനമാണ്.
 
ആദ്യ രാത്രിയിൽ സെക്സിൽ‌ ഏർപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ സെക്സ് സംബന്ധമായ നിരവധി തെറ്റിദ്ധാരണകളുമായി സെക്സിൽ ഏർപ്പെടുന്നതിനേക്കാൾ നല്ലത്. ആദ്യ രാത്രി സ്വന്തം പങ്കാളിയെ മനസിലാകാൻ മാറ്റി വക്കുക എന്നതാണ്.
 
ആദ്യ രാത്രി എന്നത് തുറന്നു സംസാ‍രിക്കാനും പങ്കാളിയുടെ ലൈംഗികമായ താൽ‌പര്യങ്ങളെക്കുറിച്ചും ഇഷ്ടനിഷ്ടങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനായി മാറ്റിവച്ചാൽ ദാമ്പത്യ ബന്ധം കൂടുതൽ ഊശ്മളമാകും എന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
 
പുരുഷ്ൻ‌മാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. തന്റെ പങ്കാളിയുടെ ലൈംഗിക പരമായ താൽ‌പര്യങ്ങളെക്കുറിച്ച് പുരുഷൻ മനസിലാക്കിയിരിക്കണം പുരുഷന് ലൈംഗിക ചിന്ത അതിവേഗത്തിൽ വരും എന്നതിനാലാണ് ഇത്. പങ്കാളിക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ആദ്യ രാത്രിയിൽ തന്നെ പെരുമാറിയാൽ അത് ദാമ്പത്യ ജീവിതത്തിൽ തന്നെ താളപ്പിഴകൾ ഉണ്ടാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍