അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ജ്യോതിക പറഞ്ഞു ! പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ സത്യം ഉണ്ടോ ?

വ്യാഴം, 31 ജനുവരി 2019 (15:48 IST)
തമിഴിൽ തന്റെ ആദ്യ സിനിമ ചെയ്യാൻ തയ്യാറെടുക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി.  അമിതാബ് ബച്ചൻ തമിഴിൽ എത്തുന്നു എന്ന കേട്ടതുമുതൽ തന്നെ സിനിമാ ആരാധകരും വലിയ കാത്തിരിപ്പിലാണ്. ‘ഉയർന്ത മനിതൻ‘ എന്ന് പേരിട്ടിരിക്കുന്ന സിനിമ എസ് ജെ സൂര്യയാണ് സംവിധാനം ചെയ്യുന്നത്.
 
തമിഴിലും ഹിന്ദിയിലുമാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ അമിതാബ് ബച്ചനും പങ്കെടുത്തിരുന്നു. ‘ഈ ചടങ്ങുകൊണ്ട് തന്നെഞാൻ കരിയറിൽ വിജയം കണ്ടു‘ എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. എന്നാൽ സിനിമയെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ മറ്റൊന്നാണ്.
 
സിനിമയിലെ നായിക ആരെണെന്ന കാര്യം അണിയറ പ്രവർത്തകർ ഇതേ വരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിനായി എസ് ജെ സൂര്യ. നടി ജ്യോതികയെ സമീപിച്ചിരുന്നു എന്നും, ചിത്രത്തിൽ അഭിനയിക്കാൻ താൽ‌പര്യമില്ലാ എന്ന് ജ്യോതിക വ്യക്തമാക്കി എന്നുമെല്ലാമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 
 
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ദയവുചെയ്ത് ഇത്തരം പ്രചരണങ്ങൾ നടത്തരുതെന്നും സംവിധയകൻ എസ് ജെ സൂര്യ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍