എന്നെപ്പോലെ തനിച്ചു താമസിക്കുന്നവരെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കാവും എന്നതിനാലാണ് എന്നാണ് ഒരു വിരുതൻ നൽകിയിരിക്കുന്ന മറുപടി. ഒരിക്കലെങ്കിലും യെസ് എന്ന് മറുപടി നൽകും എന്ന് പ്രതിക്ഷിച്ചാണെന്ന് മറ്റൊരാൾ. ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ഗൂഗിളിന്റെ ട്വീറ്റിനടിയിൽ പലരും കുറിച്ചിരിക്കുന്നത്. വിവാഹം കഴിക്കാമോ എന്ന് ഗൂഗിൾ അസിസ്റ്റന്റിനോട് ഏറ്റവുമധികം ചോദിച്ഛത് ഇന്ത്യക്കാരായിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.