ടെലികോം, സേവന ധാതാക്കൾക്ക് ലൈസൻസ് എർപ്പെടുത്തണമെന്ന് മൊബൈൽ സേവന ദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ട്രായ്‌യോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ട്രായ്‌യുടെ നടപടി.
മൊബൈൽ സേവന രംഗത്തുള്ളവർ ലൈസൻസ് ചാർജും വലിയ നികുതിയും നൽകുമ്പോൾ ഒ ടി ടി വിഭാഗങ്ങളിലുള്ളവർക്ക് ഇത് ബാധകമല്ല. ഡേറ്റാ ചാർജ് കുറഞ്ഞ സാഹചര്യത്തിൽ ഒ ടി ടി കമ്പനികൽ വലിയ ലാഭം ഉണ്ടാക്കുന്നു എന്നാണ് സി ഒ എ ഐ ആരോപിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ശുപാർഷ ട്രായ് കേന്ദ്ര സർക്കാരിന് സമർപ്പിക്കും എന്നാണ് സുചന.