ഒരുമാസം കൊണ്ട് 10 കിലോ കുറയ്ക്കണമെന്ന തീരുമാനം ഒരിക്കലും എടുക്കരുത്, വണ്ണം കുറയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഓഗസ്റ്റ് 2023 (09:30 IST)
ഒരുമാസം കൊണ്ട് 10 കിലോ കുറയ്ക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ഒരിക്കലും എടുക്കരുത്. ആഴ്ചയില്‍ കൂടിവന്നാല്‍ ഒരു കിലോ മാത്രം കുറയ്ക്കുക എന്ന തരത്തിലുള്ള കണക്കായിരിക്കണം മുന്നോട്ടു വെക്കേണ്ടത്. ഇതില്‍ കൂടുതലായി കുറയുന്നത് ശരീരത്തിന് വലിയ ദോഷമാണെന്നാണ് ഡോക്ടര്‍മാരും ന്യൂട്രീഷ്യനിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നത്.
 
എപ്പോഴും ഭാരം നോക്കുന്ന രീതി ശരിയല്ല. പാനീയങ്ങള്‍, ദഹിക്കാത്ത ആഹാരം, ദ്രാവകങ്ങള്‍ എന്നിവ ശരീരത്തിലുണ്ടെങ്കില്‍ ഭാരം കൂടുതല്‍ കാണിക്കും. തേന്‍ കുടിച്ചാല്‍ വണ്ണം കുറയുമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ചിലരുടെ ശരീരപ്രകൃതമനുസരിച്ച് തേന്‍ കുടിച്ചാല്‍ വണ്ണം കൂടുകയേയുള്ളൂ. ഇതുപോലെ തന്നെ വണ്ണം കുറയ്ക്കാനായി ടാബ്ലെറ്റുകള്‍ കഴിക്കുന്നതും ശരീരത്തില്‍ ഒരുപാട് ദോഷഫലങ്ങളാണ് ഉണ്ടാക്കുക.
 
നിലവിലെ ആരോഗ്യ സ്ഥിതി, പ്രായം, ഭക്ഷണ ക്രമം, ആഹാര ഇഷ്ടാനിഷ്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഹോര്‍മോണല്‍ നിലവാരം എന്നിങനെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം തടി കുറയ്ക്കുന്നതിനായുള്ളാ ഡയറ്റും മറ്റും ക്രമീകരിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article