എപ്പോഴും വയര്‍പെരുക്കവും ഗ്യാസുമാണോ, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഏപ്രില്‍ 2024 (20:36 IST)
ഈ ഏഴുഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് വയര്‍പെരുക്കത്തിന് കാരണമാകും. വയര്‍പെരുക്കവും ഗ്യാസുമൊക്കെ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് പ്രധാനകാരണം. കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങല്‍ വയര്‍പെരുക്കത്തിന് പ്രധാന കാരണമാണ്. ഫൈബറും സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ബീന്‍സും പയറും ബ്‌ളോട്ടിങ് അഥവാ വയര്‍പെരുക്കം ഉണ്ടാക്കും. ആരോഗ്യകരമാണെങ്കിലും ഇവ പാചകം ചെയ്യാതെ അധികം കഴിക്കരുത്. വേവിച്ച് കുറച്ചു കുറച്ചായി കഴിക്കുന്നത് ഈ സൈഡഫക്ടുകളെ മറികടക്കാന്‍ സഹായിക്കും. 
 
മറ്റൊന്ന് പാലുല്‍പന്നങ്ങളാണ്. പോഷകങ്ങള്‍ നിറഞ്ഞതെങ്കിലും പാലുല്‍പ്പന്നങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍ ദഹിക്കാന്‍ വലിയ പാടാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article