ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (18:42 IST)
ചില പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതിന് കാരണമാകും. അത്തരത്തിലെ അഞ്ചുപഴങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത് വാഴപ്പഴമാണ്. ഇതില്‍ ധാരാളം പൊട്ടാസ്യവും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് എനര്‍ജി ലെവല്‍ ഉയര്‍ത്താനും മികച്ച ദഹനത്തിനും സഹായിക്കും. രാവിലെയുള്ള ക്ഷീണം അകറ്റുകയും ചെയ്യും. മറ്റൊന്ന് ആപ്പിളാണ്. ആപ്പിളില്‍ ധാരാളം ഫൈബറും ആന്റിഓക്‌സിഡന്റും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും വിശപ്പ് തോന്നാതിരിക്കാനും സഹായിക്കും. 
 
ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി, ഫ്‌ളാവനോയിഡ്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടും. കൂടാതെ ദഹനത്തെയും സഹായിക്കും. മറ്റൊന്ന് പപ്പായയാണ്. ഇതില്‍ ധാരാളം പെപ്പൈന്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രോട്ടീനിനെ വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു. കൂടാതെ നീര്‍വീക്കത്തെ തടയുകയും ചെയ്യും. തണ്ണിമത്തനും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതില്‍ നിറയെ ജലമാണ്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ഉണ്ട്. ഇത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article