കടുത്ത വേനല്‍കാലമാണിനി വരാന്‍ പോകുന്നത്. നമ്മുടെ ശരീരത്തിലെ ജലാംശം ധാരാളം നഷ്ടപ്പെടുകയും പലവിധ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സമയം കൂടെയാണിത്. ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാനും നമ്മുടെ ആരോഗ്യം ശരിയായി നിലനിര്‍ത്താനും അതിനനുസരിച്ചുള്ള ആഹാരവും ആവശ്യമാണ്. അതില്‍ പ്രധാനമാണ് പഴവര്‍ഗ്ഗങ്ങള്‍. വേനല്‍ക്കാലത്ത് കഴിക്കാന്‍ ഏറ്റവും മികച്ചത് തണ്ണിമത്തനാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. തണ്ണിമത്തനില്‍ 94 ശതമാനവും വെളളമാണ് ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, വിറ്റമിന്‍ എ, വിറ്റമിന്‍സി എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. അതു പോലെ തന്നെ ഇരുമ്പ്, കാല്‍സ്യം, വിറ്റമിന്‍ സി എന്നിവ ധാരാളം ആണിയിട്ടുള്ളതാണ് ഞാവല്‍ പഴം. വിറ്റമിന്‍ സി രോഗപ്രതിരോധ ശേഷി കൂടുന്നതിനും ശരീരത്തിനുണ്ടാകുന്ന മറ്റ് അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാമ്പഴം,മള്‍ബറി എന്നിവയും വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.