നിരവധി ശാരീരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ നിരന്തരം ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചില പോഷകങ്ങള്‍ അത്യവശ്യമാണ്. ഇതില്‍ ആദ്യത്തേത് ഇരുമ്പാണ്. ലോകത്ത് നിരവധി സ്ത്രീകള്‍ ഇരുമ്പിന്റെ കുറവുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇലക്കറികളിലും ഡാര്‍ക്ക് ചോക്ലേറ്റിലും ചിക്കനിലും ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. മറ്റൊരു അത്യവശ്യ ഘടകമാണ് സിങ്ക്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രതിരോധശേഷി ഉണ്ടാകാനും സിങ്ക് സഹായിക്കുന്നു.