ഓരോ വ്യക്തിയുടെയും ശരീരഭാരവും ഉയരവും തമ്മില്‍ ഒരു അനുപാതം ഉണ്ട് ഇത് ബോഡി മാസ്സ് ഇന്‍ഡക്‌സിനെ ആശ്രയിച്ചിരിക്കുന്നു. ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നത് നല്ല ആരോഗ്യത്തിന് ആവശ്യമാണ്. ശരീരഭാരം കുറയുന്നതും കൂടുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീരഭാരം കൂടുതലാണെങ്കില്‍ അത് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം,ഫാറ്റി ലിവര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ശരീരഭാരം കുറയുകയാണെങ്കില്‍ അത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം, പ്രതിരോധശേഷി എന്നിവയെ മൊത്തത്തില്‍ ബാധിക്കും. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഭാരത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.