ദിവസം മുഴുവനുമുള്ള ഉറക്ക തൂക്കം മറവി രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനങ്ങള്‍. തലച്ചോറിലെ കോശങ്ങള്‍ സാവധാനത്തില്‍ നശിക്കുന്നതാണ് മറവി രോഗത്തിന് കാരണമാകുന്നത്. ഒരു വ്യക്തിയുടെ ഓര്‍മ്മശക്തി നശിപ്പിക്കുകയും ആശങ്കകള്‍ ഉണ്ടാക്കുകയും വ്യക്തിത്വത്തെ മാറ്റുകയും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ ആക്കുകയും ഇത് ചെയ്യുന്നുണ്ട്. സാധാരണയായി പ്രായം കൂടുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.