ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ദേഷ്യം വിട്ടുമാറില്ല!

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (17:56 IST)
ദേഷ്യം വളരെയധികം വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്നല്ലേ, പറയാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയുകയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്യുമെന്ന് പഠനം പറയുന്നു.
 
ചായയോ കോഫിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നതും ദേഷ്യം പെട്ടെന്ന് കൂടാൻ കാരണമാകും. ച്യൂയിങ്ഗവും മിഠായിയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് മനസിനെ അസ്വസ്ഥമാക്കുകയും, ദേഷ്യം ഉണ്ടാക്കുകുയം ചെയ്യുന്നു.
 
കുക്കീസ്, ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇത് ഒരാളുടെ മൂഡ് പെട്ടെന്ന് മാറ്റുകയും ദേഷ്യം വരുത്തുകയും ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article