പ്രായം കൂടും തോറും കുഞ്ഞുകൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറഞ്ഞുവരുമെന്നാണ് പൊതിവെ ഉള്ള വിലയിരുത്ത. പ്രത്യേകിച്ച് സ്‌ത്രീകൾക്ക് പ്രായം കൂടും തോറും ഗര്‍ഭധാരണത്തിനുളള സാധ്യത കുറയുമെന്നാണ് പറയാറുള്ളത്. 30-40 വയസ്സുളള സ്ത്രീകളിലെ ഗര്‍ഭധാരണം ഡോക്ടര്‍മാര്‍ പോലും അധികം പ്രോത്സാഹിപ്പിക്കാറില്ല.
ഈ സമയത്ത് പ്രസവിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടാകും എന്നുള്ളതുകൊൺറ്റുതന്നെയാണിത്. 25-30 വയസ്സിനിടയിൽ ഒരു കുഞ്ഞിന്റെയെങ്കിലും അമ്മയാകുന്നതാണ് സ്‌ത്രീകളുടെ ശരീരത്തിന് നല്ലത്. എന്നാല്‍ സ്‌ത്രീകൾക്ക് മാത്രമല്ല ഈ പ്രായപരിധി ഉള്ളത്. ഇക്കാര്യത്തില്‍ സ്ത്രീകളുടെ പ്രായം പോലെ തന്നെ പുരുഷന്‍മാരുടെ പ്രായവും പ്രധാനമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രായക്കൂടുതലുള്ള പുരുഷന്മാരില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാമെന്ന് യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. 45 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്മാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ വളര്‍ച്ച കുറവിനുളള സാധ്യത 14 ശതമാനം ആണെന്നും പഠനം വ്യക്തമാക്കുന്നു.