കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കേണ്ടത് എങ്ങനെ ?

ബുധന്‍, 6 ജൂണ്‍ 2018 (15:58 IST)
പിഞ്ചു കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് മുൻപ് നമ്മൽ ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം വെള്ളവും കുഞ്ഞുങ്ങളിൽ അപകടകരമാണ്. പിഞ്ചു കുഞ്ഞുങ്ങൾക്ക്  ഇടക്കിടെ വെള്ളം കൊടുക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ കുഞ്ഞുങ്ങൾക്ക് വെള്ളം കോടുക്കാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. 
 
ആറുമാസം വരെ കുഞ്ഞിന് വെള്ളം കൊടുക്കാൻ പാടില്ല. ഈ കാലയളവിൽ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും വെള്ളവും മുലപ്പാലിൽ നിന്നു തന്നെ ലഭിക്കും. ഈ സമയത്ത് വെള്ളം നൽകിയാൽ മുലപ്പാലിൽ നിന്നും ലഭിക്കുന്ന പോഷകത്തെ അത് ബാധിക്കും 
 
കുട്ടികൾക്ക് അധികമായി വെള്ളം നൽകുന്നത് കുഞ്ഞിന്റെ ശരീരത്തിൽ സോഡിയം കുറയുന്നതിന് കാരണമാകും. ഇങ്ങനെ വന്നാൽ പോഷകത്തെ ആകിരണം ചെയ്യാനുള്ള കഴിവ് നഷ്ടമാകും. ഒരു വർഷമാകുമ്പോൾ മാത്രമേ കുഞ്ഞിന് എളുപ്പം ദഹിക്കാവുന്ന തരത്തിലുള്ള പാനിയങ്ങളും കുറുക്കുകളും കൊടുക്കാവൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍