ബാത്ത് ടബ്ബിന്റെ ഡ്രെയിനേജിൽ മുടി കുടുങ്ങി 17കാരി മരിച്ചു

ചൊവ്വ, 5 ജൂണ്‍ 2018 (19:57 IST)
പെസ‌ൽ‌വാനിയ: സ്കൂളിൽ പോകാനായി കുളിക്കവെ 17 കാരി മരണപ്പെട്ടു. ബ്രിയാൻ എന്ന പെൺകുട്ടിയാണ് ബാത്ത് ടബ്ബിലെ ഡ്രെയ്നേജിൽ മുടി കുറുങ്ങിയതിനെ തുടർന്ന് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.54ഓടെയായിരുന്നു സംഭവം.  
 
ബ്രിയാൻ ബാത്ത്‌റൂമിൽ കയറുമ്പോൾ പെൺകുട്ടിയുടെ അമ്മ കിംബർളി ഉറക്കത്തിൽ നിന്നും എഴുന്നേറ്റിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും മകൾ കുളി കഴിഞ്ഞ് പുറത്തു വരാത്തതിനെ തുടർന്ന് അമ്മ പരിശോദിച്ചപ്പോഴാണ് ബ്രിയാൻ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുടി ബാത്ത് ടബ്ബിന്റെ ഡ്രെയിനേജിൽ കുടുങ്ങിയ നിലയിലായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍