തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

നിഹാരിക കെ.എസ്
ശനി, 4 ജനുവരി 2025 (14:24 IST)
അമിതമായ ശരീരഭാരം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടിയെല്ലാം പലരുടെ ആത്മവിശ്വാസം ഇല്ലാതാക്കും. അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, സമ്മര്‍ദ്ദം എന്നിവയെല്ലാം ശരീരഭാരത്തെ ദോഷകരമായി ബാധിക്കും. അമിതമായ തടി കുറയ്ക്കാൻ ഏറ്റവും പ്രയോജനമാണ് ചിയ സീഡ്‌സ്.  
 
നാരുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, അവശ്യ വിറ്റാമിനുകളും ധാതുക്കളും എന്നിവയാല്‍ സമ്പന്നമായ ചിയ സീഡ്‌സ് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ആദ്യ ചോയിസാണ്. വെറും വയറ്റില്‍ ചിയ സീഡ്‌സ് വെള്ളം കുടിച്ചാൽ തടി കുറയും. എന്നാൽ, എല്ലാവർക്കും ഇത് നല്ല ഓപ്‌ഷൻ ആകണമെന്നില്ല. ചിലർക്ക് ഷിയാ സീഡ്‌സ് പറ്റില്ല.
 
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) അല്ലെങ്കില്‍ ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് (ഐബിഡി) പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ചിയ സീഡ്‌സ് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക.
 
ഏതെങ്കിലും തരത്തില്‍ അലര്‍ജി ഉള്ളവരും ഇത് പരമാവധി ഒഴിവാക്കുക.
 
രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്ന മരുന്നുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ചിയ സീഡ്‌സ് ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
 
ഡിസ്ഫാഗിയ ഉള്ള വ്യക്തികള്‍ (വിഴുങ്ങാന്‍ ബുദ്ധിമുട്ട്) ചിയ സീഡ്‌സ് കഴിക്കരുത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article