കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

നിഹാരിക കെ.എസ്
ശനി, 4 ജനുവരി 2025 (13:08 IST)
നിങ്ങളുടെ പ്രശ്നം മുടി കൊഴിച്ചിലാണെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുളിക്കുമ്പോഴാണ്. മുടി കൊഴിച്ചിൽ ഉള്ളവർ പൊതുവെ കുളിക്കുമ്പോൾ ചില അബദ്ധങ്ങൾ വരുത്താറുണ്ട്. തണുപ്പ് കാലത്ത് പൊതുവെ കുളിക്കാനായി ചൂട് വെള്ളം തിരഞ്ഞെടുക്കുന്നത് സാധാരണമാണ്. എന്നാൽ മുടി കഴുകാൻ നിങ്ങൾ ചൂട് വെള്ളം ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ കൂടും.
 
ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് ഹാനികരമാണ്. 
 
ഇത് വരണ്ടതും പൊട്ടുന്നതുമായ ഇഴകൾക്ക് കാരണമാകുന്നു
 
ഇത് മുടിക്ക് കേടുപാടുകൾ വരുത്തും
 
മുടി കഴുകാൻ ഇപ്പോഴും തണുത്ത വെള്ളം തന്നെ ഉപയോഗിക്കുക
 
തലയിൽ സോപ്പ് ഉപയോഗിക്കരുത് 
 
മുടിക്ക് അനുയോജ്യമായ ഷാമ്പൂ ഉപയോഗിക്കുക

അനുബന്ധ വാര്‍ത്തകള്‍

Next Article