ദിവസവും കൂടുതല്‍ വെള്ളം കുടിച്ചാല്‍ വിയര്‍പ്പുനാറ്റം ഒഴിവാക്കാം, ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 നവം‌ബര്‍ 2023 (09:12 IST)
ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നാണ് വിയര്‍പ്പുനാറ്റം. ദിവസവും 8- 10 ഗ്ലാസ് വെള്ളംകുടിക്കുക. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി ദുര്‍ഗന്ധമകറ്റും. അമിതമസാല,എരിവ് ,വെളുത്തുള്ളി, ക്യാബേജ്,കോളിഫ്‌ളവര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. 
 
ചിലതരം മരുന്നുകളുടെ ഉപയോഗംവിയര്‍പ്പ് ദുര്‍ഗന്ധത്തിന് കാരണമാകും. മഗ്‌നീഷ്യത്തിന്റെഅളവ് കുറയുന്നത് വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കും. മഗ്‌നീഷ്യം അടങ്ങിയിരിക്കുന്ന ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവകഴിക്കുക. മാനസിക സമ്മര്‍ദ്ദം കാരണവും അമിത വിയര്‍പ്പ് ദുര്‍ഗന്ധം ഉണ്ടാകും. അതിനാല്‍ മാനസിക സന്തോഷം നിലനിര്‍ത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article