ചെറുപ്പത്തില്‍ കുഞ്ഞായിരിക്കുമ്പോള്‍ ഉറക്കത്തില്‍ മൂത്രം പോകുന്നതും മറ്റും വളരെയേറെ സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ വലുതാകും തോറും ഇക്കാര്യത്തില്‍ ഒരുപാട് നിയന്ത്രണം നമുക്ക് ലഭിക്കുന്നു. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ആളുകളില്‍ മൂത്രശങ്ക സാധാരണമായി കണ്ടുവരാറുണ്ട്. എന്തായിരിക്കും ഇതിന് കാരണമെന്ന് നോക്കാം.
ഉറങ്ങുമ്പോള്‍ ശരീരത്തില്‍ ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍ പ്രവര്‍ത്തിക്കും. ഇതാണ് ഉറക്കസമയത്തെ മൂത്ര വിസര്‍ജ്ജനം തടയുന്ന ഹോര്‍മോണ്‍. എന്നാല്‍ പ്രായമാകും തോറും ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍ ശരീരം ഉത്പാദിപ്പിക്കുന്നത് കുറയുന്നു. ഇതോടെ ആവശ്യത്തിന് എ.ഡി.എച്ച് ശരീരത്തില്‍ ലഭ്യമല്ലാതാകുന്നു.ഇതാണ് പ്രായമായവരിലെ മൂത്രശങ്കയ്ക്ക് കാരണം