പ്രമേഹമുള്ളവര്‍ ചോറ് വയ്ക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (14:14 IST)
പ്രമേഹ രോഗികള്‍ വളരെ നിയന്ത്രണത്തോടെ വേണം ചോറ് കഴിക്കാന്‍. പ്രമേഹമുള്ളവര്‍ ദിവസത്തില്‍ ഒരു നേരം മാത്രം ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കൂടുതല്‍ ഉള്ളതിനാലാണ് ചോറ് പ്രമേഹ രോഗികള്‍ക്ക് വില്ലനാകുന്നത്. ചോറിലൂടെ പ്രമേഹം വര്‍ധിക്കാതിരിക്കാന്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
പലരും കഞ്ഞി വെള്ളം പൂര്‍ണമായി ഊറ്റി കളയാതെ ചോറ് കഴിക്കുന്നത് കാണാം. അരി തിളച്ചു കഴിയുമ്പോള്‍ പാത്രത്തിനു മുകളിലായി പാട പോലെ ഒരു വസ്തു കാണാം. ഇതാണ് സ്റ്റാര്‍ച്ച്, പ്രമേഹ രോഗികള്‍ ഉറപ്പായും ഇത് നീക്കം ചെയ്യണം. സ്റ്റാര്‍ച്ച് നീക്കം ചെയ്ത ശേഷം വീണ്ടും നല്ലത് പോലെ വെള്ളം ഒഴിച്ച് അരി വേവിക്കാം. അരി വെന്തു കഴിഞ്ഞാല്‍ വെള്ളം മുഴുവന്‍ ഊറ്റിക്കളഞ്ഞ് ഉപയോഗിക്കാം. 
 
അരി വെന്ത ശേഷം ചൂട് പൂര്‍ണമായി ഇല്ലാതായാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിയ്ക്കുക. ഇത് പിന്നീട് 8-10 മണിക്കൂറിന് ശേഷം പുറത്തുവെച്ച് ചൂടാക്കി ഉപയോഗിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ ചോറിലെ സ്റ്റാര്‍ച്ച് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് ആകുന്നു. ഇത് പ്രമേഹം കൂടാതിരിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, കുടല്‍ ആരോഗ്യത്തിനും മികച്ചതാണ്. ഇതുപോലെ ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനവും മെച്ചപ്പെടുത്തും. രാത്രി അരി വേവിച്ച് ഫ്രിഡ്ജില്‍ വെച്ച് പിറ്റേന്ന് ഉപയോഗിക്കുന്നത് നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article