വയറിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം സമ്മര്‍ദ്ദമാണെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (10:37 IST)
വയറിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം സമ്മര്‍ദ്ദമാണെന്ന് പഠനം. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്‌ട്രോ ഇന്‍ഡോളജിയിലെ വിദഗ്ധരാണ് ഇക്കാര്യം പറഞ്ഞത്. സമ്മര്‍ദ്ദം വയറിന്റെയും തലച്ചോറിന്റെയും ബന്ധത്തെ തടസപ്പെടുത്തുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 
 
ഇത് ഐബിഎസ്, ഐബിഡി പോലുള്ള രോഗങ്ങള്‍ക്കും പെപ്റ്റിക് അള്‍സര്‍, ഗ്യാസ് മുതലായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൂടാതെ ഫാറ്റിലിവറിനും ഇത് കാരണമാകുമെന്ന് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍