ശരീരഭാരം കുറയ്‌ക്കാനും വൻപയർ!

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:37 IST)
പയർ വർഗ്ഗങ്ങളിൽ പ്രധാനിയാണ് വൻപയർ. തോരൻ വെക്കാനാണെങ്കിലും കറി ഉണ്ടാക്കാനാണെങ്കിലും ഈ കുഞ്ഞൻ റെഡിയാണ്. പുഴുങ്ങിയിട്ട് വെറുതേ കഴിക്കാനും പറ്റും. കിഡ്‌നിയുടെ ആകൃതിയിലുള്ള ഇത് എത്രമാത്രം ആരോഗ്യ ഗുണങ്ങൾ ഉള്ള പയർ വർഗ്ഗമാണെന്ന് അറിയുമോ?
 
ചുവപ്പ്, ചന്ദനനിറം, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ വൻപയർ ലഭ്യമാണ്. പ്രോട്ടീന്റെ കലവറയാണ് വൻപയർ. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളമായുണ്ട്. ഭക്ഷ്യനാരുകളും ഇതി ധാരാളമുണ്ട്.
 
ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താൻ സഹായിക്കുന്ന ആന്റിഓക്സിഡേറ്റീവ് ഗുണങ്ങൾ വൻപയറിലുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്താതസമ്മർദം കുറയുന്നു. ജീവകം ബി1 വൻപയറിൽ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. 
 
കൊഴുപ്പും കാലറിയും കുറഞ്ഞതായതു കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വൻപയർ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണമാണു വൻപയർ. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ചുനിർത്തുന്നു. ചർമത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വൻപയർ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article