Beetroot Juice: ബീറ്റ്‌റൂട്ട് ജ്യൂസിന്റെ അത്ഭുതങ്ങള്‍ അറിയാമോ, രോഗങ്ങള്‍ അടുക്കില്ല

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ജനുവരി 2024 (15:29 IST)
Beetroot Juice: ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്റൂട്ട്. എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്‌നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്സിഡന്റുകള്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റുറൂട്ട് കേമനാണ്.

ALSO READ: ജാഗ്രതൈ! നിങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. മാനസികാരോഗ്യം ഉറപ്പുവരുത്തുന്നു. കായികാദ്ധ്വാനം ചെയ്യുന്നവരും കായികതാരങ്ങളും ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച് ഊര്‍ജ്ജവും ആരോഗ്യവും നിലനിറുത്താം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article