ബീറ്റ്‌റൂട്ട് നിസാരനല്ല, പലരോഗങ്ങള്‍ക്കും മരുന്ന്!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (12:52 IST)
എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്‌നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്സിഡന്റുകള്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റുറൂട്ട് കേമനാണ്.
 
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
 
ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാല്‍ പ്രമേഹം കുറയ്ക്കാനും ഇതിലൂടെ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയും. മാനസികാരോഗ്യം ഉറപ്പുവരുത്തുന്നു. കായികാദ്ധ്വാനം ചെയ്യുന്നവരും കായികതാരങ്ങളും ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച് ഊര്‍ജ്ജവും ആരോഗ്യവും നിലനിറുത്താം.

അനുബന്ധ വാര്‍ത്തകള്‍

Next Article