ചൂടുവെള്ളം കുടിച്ചാല്‍ കൊഴുപ്പ് ഉരുകി പോകുമോ? തടിയുള്ളവരുടെ ശ്രദ്ധയ്ക്ക്

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (10:57 IST)
മാനസികമായും ശാരീരികമായും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ് അമിത വണ്ണം. ഭക്ഷണം നിയന്ത്രിച്ചും ശാരീരിക വ്യായമങ്ങളില്‍ ഏര്‍പ്പെട്ടും വേണും ശരീരഭാരം കുറയ്ക്കാന്‍. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. തടിയുള്ള ആളുകള്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഐസ് വാട്ടര്‍ ഒരു കാരണവശാലും കുടിക്കരുത്. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം ശരീരഭാരം കൂട്ടുമെന്നാണ് പഠനം. ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയാന്‍ ചൂടുവെള്ളം സഹായിക്കും. തിളപ്പിച്ച വെള്ളം ഇളംചൂടോടെ കുടിക്കുന്നതാണ് നല്ലത്. 
 
ചൂടുവെള്ളം ശരീരത്തിന്റെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. അതിരാവിലെ തന്നെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം പൊടികളൊന്നും ഇടാതെ തിളപ്പിച്ചാല്‍ മതി. ദഹന വ്യവസ്ഥ മെച്ചപ്പെടുകയും അതിലൂടെ കൊഴുപ്പ് വേഗം ഉരുകി പോകുകയും ചെയ്യുന്നു. ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ ഭക്ഷണത്തിലൂടെ നാം ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് കുറയും. ദിവസത്തില്‍ ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ ചൂടുവെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും കുടല്‍ വൃത്തിയാകാനും സഹായിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍