എണ്ണമയമുള്ള ചർമ്മമാണോ പ്രശ്‌നം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!

Webdunia
വെള്ളി, 6 ജൂലൈ 2018 (14:21 IST)
സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മെയ്‌ക്കപ്പ് ഇട്ടാലൊന്നും ഇത്തരക്കാരുടെ ഫെയ്‌സിൽ നിൽക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്നല്ലേ...
 
ഭക്ഷണക്രമവും സുന്ദരമായ മുഖവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചർമ്മക്കാർക്ക് നല്ലതാണ്. ഒന്നിൽ കൂടുതൽ തവണ മുഖം കഴുകുന്നത് അത്യുത്തമമാണ്. രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും. 
 
പഴങ്ങൾ അരച്ച് മുഖത്ത് പുരട്ടുന്നതും ഉത്തമമാണ്. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങാൾ അരച്ച് മുഖത്ത് പുരട്ടാൻ ശ്രമിക്കുക. എണ്ണമയം കുറയ്‌ക്കാൻ ഇത് അത്യുത്തമമാണ്. ഫേഷ്യല്‍ ചെയ്യുന്നതിന് പകരം പ്രകൃതിദത്തമായ കളിമണ്ണുകൊണ്ടുള്ള ഫേഷ്യല്‍ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരം മാസ്‌കുകള്‍ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും അഴുക്കുകള്‍ കളയാനും അത്യുത്തമമാണ്. കറ്റാർ വാഴ മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article