മുട്ട ദിവസേന കഴിച്ചാൽ എന്താ കുഴപ്പം ?

വെള്ളി, 6 ജൂലൈ 2018 (13:10 IST)
ഏറെ പോഷക ഗുണങ്ങളുള്ള ഒരു ആ‍ഹാരമാണ് മുട്ട. ധാരാളം പ്രോട്ടിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ദിവേസേന മുട്ട കഴിക്കുന്നത് നല്ലതല്ല. മുട്ട കഴിക്കുന്നത് കൊഅളസ്ട്രോൾ വർധിപ്പിക്കും എന്നെല്ലാമുള്ള തെറ്റിദ്ധാരണകൾ ആളുകളുടെ ഉള്ളിൽ ഉണ്ട്. മുട്ടകഴിച്ചാൽ കോളസ്ട്രോൾ കൂടും എന്നാണ് ഇത്തരക്കാർ പറയാറുള്ളത് എന്നാൽ ഇത് തെറ്റായ ധാരണ മാത്രമാണ്.  
 
മുട്ടയിൽ ഉയർന്ന അളവിൽ ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് എന്നത് സത്യം തന്നെയാണ് എന്നാൽ കൊളസ്ട്രോൾ ലെവൽ ഉയർത്തുന്നത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. അതിനാൽ കൊളസ്ട്രോൾ വർധിക്കും എന്ന പറയുന്നതിൽ കാര്യമില്ല. മുട്ടയിൽ അടങ്ങിയിരിക്കുന്നത് എച്ച് ഡി എൽ കൊളസ്ട്രോളാണ് അതായത് നല്ല കൊളസ്ട്രോൾ ഇതിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 
മുട്ട ആരോഗ്യത്തിന് ഏറെ ഗുനകരമാണെങ്കിലും മുട്ടയുടെ മഞ്ഞ ദിവസേന കഴിക്കുന്നത് അത്ര നല്ലതല്ല എന്നു തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് ശരീരത്തിലെ പോഷകങ്ങളുടെ അളവ് സന്തുലിതപ്പെടുത്തുന്നതിനാണ്. ദിവസേന കഴിക്കാവുന്ന് പോഷക ഗുണമുള്ള ഒരു ആഹാരം തന്നെയാണ് മുട്ട എന്നതിൽ സംശയം വേണ്ട.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍