നമ്മുടെ വീട്ടിൽ തന്നെ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. നമ്മുടെ അശ്രദ്ധയാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാന്‍ സാധ്യതയുള്ള ചില നിത്യോപയോഗ സാധനങ്ങളും മറ്റ് വസ്തുക്കളും നമ്മുടെ വീട്ടിലുണ്ട്. എന്നാല്‍ അതില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മളാരും ശ്രദ്ധിക്കുന്നില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.
പാറ്റാ ഗുളിക
അധികമായി ശ്വസിക്കുകയോ ഉള്ളിലകപ്പെടുകയോ ചെയ്താല്‍ കരള്‍ അസുഖം , ന്യൂറോളജികല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവക്ക് കാരണമാകുന്നതാണ്. കുട്ടികള്‍ക്ക് കിട്ടാത്ത രീതിയില്‍ വേണം ഇത് സൂക്ഷിക്കാന്‍. ഇതിന്റെ മണം കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കും.
ഫ്രിഡ്ജ്
എ സി യെ പോലെ തന്നെ വൈദ്യുതി ധാരാളമായി ‘തിന്നുന്ന’ വസ്തുവാണ് ഫ്രിഡ്ജ്. തണുത്തുറക്കുന്നതനുസരിച്ച് ഫ്രിഡ്ജിന്റെ ബോഡിയില്‍ നനവ് സാധാരണമായിരിക്കും. ലോഹഭാഗത്തുണ്ടാകുന്ന നനവ് വൈദ്യുതി പ്രസരണത്തിന് കാരണമായേക്കാം. തൊട്ടാല്‍ വൈദ്യുതാഘാതം ഉണ്ടാകും. അതുകൊണ്ട് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.