വിവാഹ ശേഷം ജീവിതം ആനന്ദകരമാക്കാന്‍ പടിച്ച പണി നോക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല എന്നതാണ് വസ്തുത. വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്.
വിവാഹത്തിന് മുന്‍പ് രണ്ട്പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ കൂടിവരുന്നത്. എന്നാല്‍ ആനന്ദകരമായ ജീവിതം സ്വന്തമാക്കാന്‍ ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.
ആനന്ദകരമായ ജീവിതത്തിന് പോസിറ്റീവ് മനോഭാവം അത്യാവശ്യമാണ്. എല്ലാ കാര്യങ്ങളും പോസിറ്റീവായി എടുക്കണം. നെഗറ്റീവ് പ്രവണതകള്‍ ഒഴിവാക്കണം. പരസ്പരം താരതമ്യം ചെയ്തു നോക്കുന്നത് നെഗറ്റീവ് പ്രവണതകളില്‍ ഒന്നാണ്. ഇത് കുടുംബ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.
പരസ്പരം സ്നേഹിക്കുന്നു, പരിപാലിക്കുന്നു എന്ന് തോന്നിപ്പിക്കുവാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ പോലും വെറുതെ വിടാതിരിക്കുക ഇത് വിവാഹ ബന്ധത്തെ കെട്ടുറപ്പുള്ളതാക്കുന്നു. ഉദാഹരണത്തിന് ജോലിത്തിരക്കിനിടയിലും ഭാര്യയെ ഫോണ്‍ വിളിച്ചു വിശേഷങ്ങള്‍ ചോദിക്കുക, പ്രണയപൂര്‍വ്വം സംസാരിക്കുക, സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയവ.
വിവാഹ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ അടുത്തതായി ചെയ്യേണ്ടത് നല്ല ശാരീരിക ബന്ധം നിലനിര്‍ത്തുക എന്നതാണ്. കുടാതെ പങ്കാളി ഏതെങ്കിലും പ്രശ്നത്തില്‍ അകപ്പെട്ടാല്‍ അവരുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്ന തരത്തില്‍ പെരുമാറുക. പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു സ്നേഹത്തോടെ ആശ്വസിപ്പിക്കുക.
ഒരു ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അത്യാവശ്യമായ രണ്ട് ഗുണങ്ങള്‍ ഉണ്ട്. ക്ഷമയും, സഹനവും തെറ്റ് പറ്റാത്ത മനുഷ്യര്‍ ലോകത്തുണ്ടാകില്ല അതുകൊണ്ട് തന്നെ പങ്കാളിയില്‍ നിന്ന് വരുന്ന ചെറിയ തെറ്റുകള്‍ പൊറുക്കാനും സഹിക്കാനും തയ്യാറാകണം. പരസ്പര വിശ്വാസവും പരസ്പരം മനസ്സിലാക്കുകയും വേണം. ദാമ്പത്യത്തില്‍ പുതുമ നില നിര്‍ത്താന്‍ എന്നും ശ്രമിക്കണം.