മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (12:01 IST)
കൊറിയൻ സൗന്ദര്യരഹസ്യങ്ങൾ ഏറെ പ്രചാരം നേടിയവയാണ്. ഇവരുടെ ചർമം കണ്ടാൽ പ്രായം പറയില്ല എന്ന് പൊതുവെ പറയാറുണ്ട്. ചുളിവുകൾ ഒന്നും ഇല്ലാത്ത ചർമ്മമാണ് ഇവരുടേത്. ആർക്കും പരീക്ഷിയ്ക്കാവുന്ന വളരെ എളുപ്പമുള്ള ചര്മ സംരക്ഷണ മാർഗങ്ങളാണ് ഇവർ ചെയ്യുന്നത്. മുഖം തിളങ്ങാൻ സഹായിക്കുന്ന ഒരു കൊറിയൻ ജെൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി പരീക്ഷിയ്ക്കാം.
 
കൊറിയൻ കഞ്ഞിവെള്ളമാണ് ഇവരുടെ പ്രധാന മാർഗം. അതിന്റെ ഗുണങ്ങൾക്ക് കാലങ്ങൾ പഴക്കമുണ്ട്. തിളങ്ങുന്ന ചർമ്മത്തിന് കൊറിയൻ റൈസ് വാട്ടർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം;
 
* ഒരു ചെറിയ കപ്പ് വേവിക്കാത്ത അരി എടുക്കുക.  
 
* അരി കുതിർക്കാൻ ഏകദേശം 2 കപ്പ് വെള്ളം ആവശ്യമാണ്.
 
* വേവിക്കാത്ത അരി എടുത്ത് തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. 
 
* കഴുകിയ അരി രണ്ട് കപ്പ് വെള്ളത്തിൽ 30 മിനിറ്റ് കുതിർത്ത് വെയ്ക്കുക.  
 
* ഈ വെള്ളം അരിച്ച് മാറ്റിവെയ്ക്കുക.
 
* പുളിപ്പിക്കുന്നതിനായി ഈ വെള്ളം വായു കടക്കാത്ത പാത്രത്തിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. 
 
* ശേഷം ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.
 
* അരി വെള്ളം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article