ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാൻ. ഒരോ മത്സരത്തിനും അദ്ദേഹം ഇറങ്ങുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല. ആശ്ചര്യം തോന്നിക്കുന്ന പ്രകടനമാകും അവനില്‍ നിന്നുമുണ്ടാകുകയെന്നും സിദാന് പറഞ്ഞു.
മികച്ച താരമാണ് ക്രിസ്റ്റിയാനോ എന്നതില്‍ സംശയമില്ല. എന്നേക്കാളും മികച്ച കളിക്കാരനാണ് അദ്ദേഹം. ഒരോ മത്സരത്തിലും അവന് എന്താണ് പുറത്തെടുക്കുക എന്നത് മുന്‍കൂട്ടി പറയാനാകില്ല. റയലില്‍ തന്നെ റൊണാൾഡോ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സിദാന് പറഞ്ഞു.
ക്രിസ്റ്റിയാനോയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. പുതിയൊരു മികച്ച താരം എത്തിയാലും അദ്ദേഹം ചെയ്തുവച്ചതിനൊപ്പം എത്താന്‍ അയാള്‍ക്ക് സാധിക്കില്ല. പതിനഞ്ചോ ഇരുപതോ വര്‍ഷം അയാള്‍ കളിച്ചാലും ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമെത്താന്‍ കഴിയില്ലെന്നും സിദാന് കൂട്ടിച്ചേര്‍ത്തു.
ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് സിദാന് ക്രിസ്റ്റിയാനോയെ പുകഴ്ത്തി രംഗത്തുവന്നത്.