യൂത്ത് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സെര്‍ബിയയ്ക്ക്

Webdunia
ശനി, 20 ജൂണ്‍ 2015 (14:06 IST)
ലോക യൂത്ത് ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സെര്‍ബിയയ്ക്ക്. ഫൈനലില്‍ ബ്രസീലിനെ തോല്പിച്ചാണ് സെര്‍ബിയ കിരീടം സ്വന്തമാക്കിയത്. 2 - 1നാണ് ബ്രസീലിനെ തോല്പിച്ച് സെര്‍ബിയ വിജയം നേടിയത്.
 
എക്‌സ്‌ട്രാ ടൈമില്‍ മാക്‌സിമോവിക്ക് ആണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റമായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ സെര്‍ബിയയുടെ സ്റ്റാനിസ മാന്‍ഡിക് സെര്‍ബിയയെ മുന്നിലെത്തിക്കുകയായിരുന്നു.
 
രണ്ടാം പകുതിയില്‍ ബ്രസീല്‍ സമനില കണ്ടു. നിശ്ചിതസമയത്ത് സമനില തുടര്‍ന്നതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌സ്‌ട്രൈ ടൈം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെയാണ് മാക്‌സിമോവിക്ക് നേടിയ ഗോളിലൂടെ ടീമിന് സ്വപ്‌നതുല്യമായ വിജയം നേടാന്‍ കഴിഞ്ഞത്.