വരാനിരിക്കുന്ന ഖത്തർ ലോകകപ്പോട് കൂടി ബൂട്ടഴിച്ചേക്കുമെന്ന് സൂചന നൽകി ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ. നെയ്മര്‍ ആന്റി ദി ലൈഫ് ഓഫ് കിംഗ്സ് എന്ന ഡോക്യുമെന്ററിയിലാണ് തന്റെ വിരമിക്കലിനെ കുറിച്ച് നെയ്മര്‍ മനസ്സ് തുറന്നത്. മാനസികമായി ഇനിയൊരു ലോകകപ്പ് കൂടി കളിക്കാനുള്ള കരുത്ത് തനിക്കില്ലെന്നാണ് കരുതുന്നതെന്ന് നെയ്‌മർ പറഞ്ഞു.
ഖത്തറിലേത് എന്റെ അവസാന ലോക കപ്പായിരിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ഫുട്ബോളില്‍ തുടരാനുള്ള മാനസിക കരുത്തുണ്ടെന്ന് കരുതുന്നില്ല. അതിനാല്‍ അവിടെ നന്നായി എത്താന്‍ എന്നെക്കൊണ്ട് സാദ്ധ്യമാകുന്നതെല്ലാം ചെയ്യും. എന്റെ രാജ്യത്തിനായി എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഞാൻ കാഴ്‌ചവെയ്ക്കും. കുട്ടിക്കാലം മുതലുള്ള ആ വലിയ സ്വപ്‌നം സ്വന്തമാക്കാനാവുമെന്നാണ് പ്രതീക്ഷ നെയ്‌മർ പറഞ്ഞു.