ആദ്യ ഇലവനില്‍ മെസിക്ക് പകരം ഡിബാല; സ്‌കലോണി പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (11:41 IST)
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍താരം ലയണല്‍ മെസിക്ക് പകരം യുവതാരം പൗലോ ഡിബാല ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. മെസിയെ പൂട്ടുക എന്ന തന്ത്രം മെനഞ്ഞായിരിക്കും ഫ്രാന്‍സ് ഫൈനലില്‍ കളത്തിലിറങ്ങുക. അങ്ങനെയൊരു സാഹചര്യത്തില്‍ ഡിബാലയെ ഇറക്കി പരീക്ഷണം നടത്താന്‍ സ്‌കലോണി തയ്യാറാകുമോ എന്നാണ് ആരാധകരും കാത്തിരിക്കുന്നത്. 
 
അതേസമയം, ഇടത് തുടയ്ക്ക് പരുക്കേറ്റ മെസി ഇന്നലെയും ഇന്നും പരിശീലനത്തിനു ഇറങ്ങിയിട്ടില്ല. ഫൈനലില്‍ മുഴുവന്‍ സമയവും മെസിക്ക് കളിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മെസിക്ക് പകരം ഡിബാലയെ ഇറക്കാന്‍ സ്‌കലോണി ആലോചിക്കുന്നത്. പരുക്കില്‍ നിന്ന് മുക്തനായി എത്തിയ ഏഞ്ചല്‍ ഡി മരിയയും ആദ്യ ഇലവനില്‍ ഉണ്ടായേക്കാം. 
 
മെസി ആദ്യ ഇലവനില്‍ ഇല്ലെങ്കില്‍ ഡി മരിയ, ലൗട്ടാറോ മാര്‍ട്ടിനെസ്, പൗലോ ഡിബാല എന്നിവരായിരിക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കുക. അതേസമയം, മെസി ആദ്യ ഇലവനില്‍ ഉണ്ടാകുകയാണെങ്കില്‍ രണ്ടാം പകുതിയില്‍ താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും പകരം ഡിബാലയെ ഇറക്കുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article