ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ മത്സരത്തിനായി ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ശക്തരായ ഫ്രാന്‍സും അര്‍ജന്റീനയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. അര്‍ജന്റീനയുടെ തുറുപ്പുചീട്ട് ലയണല്‍ മെസി ആണെങ്കില്‍ ഫ്രാന്‍സിന്റേത് കിലിയന്‍ എംബാപ്പെയും അന്റോയിന്‍ ഗ്രീസ്മാനുമാണ്. മെസിയെ പൂട്ടുക എന്ന തന്ത്രവുമായാണ് തങ്ങള്‍ കളത്തിലിറങ്ങുകയെന്ന് ഫ്രഞ്ച് താരം ഒലിവര്‍ ജിറൂദ് പറഞ്ഞു. മെസിയെ തടയാന്‍ ആവുന്നതെല്ലാം തങ്ങള്‍ ചെയ്യുമെന്നാണ് ജിറൂദിന്റെ വാക്കുകള്‍.
' മെസി ഒരു അസാധ്യ താരമാണ്. പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആസ്വദിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുവദിക്കില്ല. ഈ കളി ഞങ്ങള്‍ക്ക് തീര്‍ച്ചയായും ജയിക്കണം. മെസിയെ തടയാന്‍ വേണ്ടി ആവുന്നതെല്ലാം ഞങ്ങള്‍ ചെയ്തിരിക്കും. മെസി മാത്രമല്ല അവര്‍ക്കുള്ളത്. ടീമിന് വേണ്ടി കളിക്കുന്ന വേറെയും നല്ല കളിക്കാരുണ്ട്. അതുകൊണ്ടാണ് അവര്‍ കരുത്തരാകുന്നത്,' ജിറൂദ് പറഞ്ഞു.