ലോകകിരീടത്തിനേക്കാൾ വലിയ നേട്ടം നിങ്ങൾ സ്വന്തമാക്കി കഴിഞ്ഞു, എന്ത് സംഭവിച്ചാലും നിങ്ങൾ മിശിഹ തന്നെ: മെസ്സിയോട് പറഞ്ഞ് മാധ്യമപ്രവർത്തക

വ്യാഴം, 15 ഡിസം‌ബര്‍ 2022 (16:34 IST)
36 വർഷക്കാലമായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഒരു വിജയം മാത്രമാണ് അർജൻ്റീനയ്ക്ക് ഇനി ആവശ്യമായിട്ടുള്ളത്. കലാശപോരിന് ലോകം കാത്തിരിക്കവെ സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരായ വിജയനേട്ടത്തിന് പിന്നാലെ ഒരു അർജൻ്റീനിയൻ ചാനലിന് മെസ്സി അനുവദിച്ച അഭിമുഖത്തിലെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഓരോ അർജൻ്റീനൻ ആരാധനും ഹൃദയത്തിൽ നിന്ന് മെസ്സിയോട് പറയാൻ ആഗ്രഹിച്ച വാക്കുകളാണ് മാധ്യമപ്രവർത്തക സോഫിയ മാർട്ടിനെസ് പറയുന്നത്.
 
അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ഫൈനൽ വരികയാണ് കിരീടം സ്വന്തമാക്കണം എന്ന് തന്നെയാണ്. അർജൻ്റീന മുഴുവൻ അത് ആഗ്രഹിക്കുന്നുണ്ട്. ഞാൻ നിങ്ങളോട് പറയുന്നത്, മത്സരഫലം എന്തുമാകട്ടെ നിങ്ങളിൽ നിന്നും എടുത്തുമാറ്റാനാവത്തെ ഒന്നുണ്ട്. നിങ്ങൾ ഓരോ അർജൻ്റീനക്കാരൻ്റെയും ഹൃദയത്തിനുള്ളിലാണ്.
 

Journalist Sofia Martinez's words to #Messi yesterday. Pls do listen/read what she told him.

Every word she spoke resonates with every single Argentine and Argentina/Messi Fan.

Bless you Argentina, for giving us
LIONEL MESSI ❤️
 

 
അതിപ്പോൾ കൊച്ചുകുഞ്ഞുങ്ങൾ വരെയാകട്ടെ നിങ്ങളുടെ ടീമിൻ്റെ കുപ്പായം കൈയ്യിൽ ഇല്ലാത്ത ഒരാൾ പോലും അർജൻ്റീനയിലില്ല. നിങ്ങൾ അത്രയേറെ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിച്ച് കഴിഞ്ഞു. ലോകകിരീടം നേടുന്നതിലും അപ്പുറമുള്ള നേട്ടമാണത്. അത് മറ്റൊരാൾക്കും നിങ്ങളിൽ നിണ്ണ് തട്ടിയെടുക്കാനാവില്ല. ഇത്രയധികം ആളികളിൽ സന്തോഷം നിറയ്ക്കുന്നതിൽ ഞാൻ നിങ്ങളോട് നന്ദി പറയുകയാണ്. എൻ്റെ വാക്കുകൾ നിങ്ങൾ ഹൃദയത്തിലെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി ക്യാപ്റ്റൻ. അർജൻ്റീന ചാനലായ ടെലിവിഷൻ പബ്ലിക്കയുടെ മാധ്യമപ്രവർത്തക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍