നാണംകെട്ട് ബ്രസീല്‍; സെനഗലിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റു !

Webdunia
ബുധന്‍, 21 ജൂണ്‍ 2023 (10:15 IST)
സൗഹൃദ മത്സരത്തില്‍ സെനഗലിനോട് തോറ്റ് ബ്രസീല്‍. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ തോല്‍വി. അവസാന നാല് മത്സരങ്ങളില്‍ ബ്രസീലിന്റെ മൂന്നാം തോല്‍വിയാണ് ഇത്. 2015 ല്‍ ചിലെയോട് 2-0 ത്തിന് തോറ്റതിനു ശേഷം ആദ്യമായാണ് ബ്രസീല്‍ രണ്ട് ഗോളുകളുടെ വ്യത്യാസത്തില്‍ തോല്‍വി വഴങ്ങുന്നത്. മാത്രമല്ല 2014 ലോകകപ്പില്‍ ജര്‍മനിയോട് 7-1 ന് തോറ്റതിനു ശേഷം ആദ്യമായാണ് ബ്രസീല്‍ നാലോ അതിനേക്കാള്‍ കൂടുതലോ ഗോളുകള്‍ വഴങ്ങുന്നത്. 
 
11-ാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റയുടെ ഗോളിലൂടെ ആദ്യം ലീഡ് നേടിയത് ബ്രസീല്‍ ആണ്. 22-ാം മിനിറ്റില്‍ ഹാബിബ് ഡിയാലോ നേടിയ ഗോളിലൂടെ സെനഗല്‍ ഒപ്പമെത്തി. 52-ാം മിനിറ്റില്‍ മാര്‍ക്വിനോസിന്റെ ഓണ്‍ ഗോള്‍ ബ്രസീലിന് തിരിച്ചടിയായി. 55-ാം മിനിറ്റില്‍ സാദിയോ മാനെ സെനഗലിന്റെ ലീഡ് ഉയര്‍ത്തി. 58-ാം മിനിറ്റില്‍ ഓണ്‍ ഗോളിന് പകരം വീട്ടി മാര്‍ക്വിനോസ് ബ്രസീലിനായി രണ്ടാം ഗോള്‍ നേടിയെങ്കിലും കളി അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ പെനാല്‍റ്റിയിലൂടെ നാലാം ഗോള്‍ നേടി സെനഗല്‍ ഗോള്‍ ലീഡ് രണ്ടായി ഉയര്‍ത്തി. മാനെ തന്നെയാണ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article