സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ പരിശീലന ക്യാംപിന് ഇന്ന് തുടക്കം. തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിയിലാണ് കേരള ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ നടക്കുന്ന ക്യാംപില്‍ നാൽപത് കളിക്കാരാണ് പങ്കെടുക്കുക.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസനാണ് ഇന്ന് ക്യാംപ് ഉദ്ഘാടനം ചെയ്യുക. ഷിബിൻലാൽ, വി.സുർജിത്ത്, ഷഹിൻലാൽ, ബി.ടി ശരത്, ഷറിൻസാം എസ്.ലിജോ, ജിജോ ജോസഫ് തുടങ്ങിയവര്‍ ക്യാംപിൽ എത്തിയിട്ടുണ്ട്.
വയനാട്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നവര്‍ വരും ദിവസങ്ങളിലാണ് ക്യാംപിനൊപ്പം ചേരുക. വി പി.ഷാജിയാണു ടീമിന്റെ പ്രധാന പരിശീലകൻ. മിൽട്ടൺ ആന്റണിയെ സഹപരിശീലകനായും ഫിറോസ് ഷെരീഫിനെ ഗോൾ കീപ്പിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.