മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ നിര്‍ണായക ഗോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ഐഎസ്എല്‍ പോരാട്ടത്തിന്റെ ഫൈനലില്‍. ഇരുപാദങ്ങളിലും നടന്ന സെമി പോരാട്ടങ്ങളില്‍ ഒഡീഷ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഫൈനലുറപ്പിച്ചത്. ആദ്യ പാദ പോരാട്ടത്തില്‍ ഒഡീഷ സ്വന്തം തട്ടകത്തില്‍ 2-1ന് വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദമത്സരത്തില്‍ മോഹന്‍ ബഗാന്‍ 2-0ത്തിന് ഒഡീഷയെ പരാജയപ്പെടുത്തുകയായിരുന്നു.
കളിയുടെ 22മത് മിനുറ്റില്‍ ജാസന്‍ കമ്മിന്‍സ് മോഹന്‍ ബഗാനായി ലീഡ് നേടിയതോടെ അഗ്രഗേറ്റ് സ്‌കോര്‍ 2-2 എന്ന നിലയിലായി. മത്സരം അധികസമയത്തേക്ക് നീളുമെന്ന് തോന്നിച്ച ഇടത്ത് ഇഞ്ച്വറി ടൈമിലായിരുന്നു സഹല്‍ ടീമിനായി വിജയഗോള്‍ സമ്മാനിച്ചത്. പരിക്ക് മാറി തിരിച്ചെത്തിയ താരം പകരക്കാരനായാണ് ഗ്രൗണ്ടിലെത്തിയത്. മുംബൈ സിറ്റി എഫ് സി ഗോവ മത്സരത്തിലെ വിജയികളെയാകും ഫൈനലില്‍ ബഗാന്‍ നേരിടുക. അത്‌ലറ്റികോ ഡി കൊല്‍ക്കത്ത എന്ന പേരില്‍ 2 തവണയും എടീകെ എന്ന പേരില്‍ ഒരു തവണയും എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ നിലവിലെ ചാമ്പ്യന്മാരാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍്‌സ്. പുതിയ പേര് സ്വീകരിച്ച ശേഷമുള്ള ആദ്യകിരീടമാണ് ബഗാന്‍ ലക്ഷ്യമിടുന്നത്. ടീമിന്റെ അഞ്ചാം ഐഎസ്എല്‍ കിരീടം