യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും ലെസ്റ്റര്‍ സിറ്റിക്കും സമനില കുരുക്ക്. ഇതോടെ ഇരുടീമുകള്‍ക്കും നോക്കൗട്ട് പ്രവേശനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്. റയല്‍മാഡ്രിഡ് പോളണ്ടില്‍ ലെഗിയ വാര്‍സാവിനെതിരെ തോല്‍വിക്ക് സമാനമായ സമനിലയാണ് വഴങ്ങിയത്. എന്നാല്‍ കോപ്പന്‍ഹേഗനെതിരെ ഗോള്‍രഹിത സമനിലയിലാണ് ലെസ്റ്റര്‍ സിറ്റി വഴങ്ങിയത്.
ലെഗിയ വാര്‍വാസിനെ തകര്‍ത്ത് നോക്കൗട്ട് റൗണ്ട് ഉറപ്പാക്കാനായിരുന്നു റയല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ആ കണക്കുകൂട്ടല്‍ ശരിവെയ്ക്കും തരത്തില്‍ തന്നെയാണ് റയല്‍ തുടങ്ങിയത്. രണ്ട് ഗോള്‍ നേടിയതിന്റെ ആലസ്യത്തില്‍ റയല്‍ കളി പതുക്കെ ആക്കിയപ്പോള്‍ മുറിവേറ്റവന്റെ പോരാട്ട വീര്യവുമായി വാര്‍വാസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വരികയാണ് ഉണ്ടായത്.