റയല്‍ മാഡ്രിഡിന്റെ പാളയത്തിന്റെ കാവല്‍ക്കാരന്‍ കസിയസ് ക്ലബ് വിടുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് പോര്‍ട്ടോ എഫ്സിയിലേക്കാണ് താരം കൂടുമാറുന്നത്. കസിയസിന് പരക്കാരനായി മാഡ്രിഡിലേക്ക് മാഞ്ചസ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗീയാണ് എത്തുന്നത്.
1990 ല്‍ ആണ് കസിയസ് റയലിന്റെ യൂത്ത് ടീമിലെത്തുന്നത്. ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം റയലിന്റെ ഗോള്‍വല കാക്കാന്‍ കസിയസ് നിയുക്തനായി. പിന്നീടങ്ങോട്ട് കസിയസിന്റെ കരങ്ങളുടെ കരുത്തില്‍ റയല്‍ പല സ്വപ്നതുല്യ നേട്ടങ്ങളും സ്വന്തമാക്കി. റയലിലെ തന്റെ സുദീര്‍ഘവര്‍ഷങ്ങളില്‍ കസിയസ് മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലും അഞ്ചു ലാലിഗ കിരീടങ്ങളിലുമാണ് പങ്കാളിയായത്.