കസിയസിനെ വെറുതെ വിടു, ബാഴ്‌സലോണ മുത്താണ്: നഡാല്‍

Webdunia
തിങ്കള്‍, 11 മെയ് 2015 (10:34 IST)
റയല്‍ മാഡ്രിഡിഡ് ഗോള്‍ കീപ്പര്‍ ഇകര്‍ കസിയസിനെ പിന്തുണച്ച് ടെന്നീസ്‌ താരം റാഫേല്‍ നഡാല്‍ രംഗത്ത്. ചില മത്സരങ്ങളിലെ മാത്രം മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. വലന്‍സിയക്കെതിരെ ഗോള്‍ വഴങ്ങിയതിന്റെ ഉത്തരവാദിത്വം കസിയസിന്‌ മാത്രമല്ല. റയലിന് നിരവധി വിജയങ്ങള്‍  നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാണ് കസിയസെന്നും നഡാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിഡ് വലന്‍സിയോട് പരാജയം നുണഞ്ഞതിനെ തുടര്‍ന്നാണ് ആരാധകര്‍ കസിയസിനെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത്‌. മത്സരത്തില്‍ 2-2ന്‌ സമനില വഴങ്ങിയ റയല്‍ കിരീടം കൈവിടുകയായിരുന്നു. റയല്‍ സമനില വഴങ്ങിയതോടെ ഒരു വിജയം അകലെ കിരീടം ഉറപ്പിച്ച ബാഴ്‌സലോണയെയും നഡാല്‍ അഭിനന്ദിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.