കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ നെയ്മര്‍ക്ക് കഴിയില്ലെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. ഇതോടെയാണ് നെയ്മറിനെ ടീമിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായത്. പരിക്കേറ്റ ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട നെയ്മറിനെ ക്രച്ചസിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്. മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീല്‍ ജയിച്ചു.